‘ഓരോ അസ്തമയത്തിനു ശേഷവും സൂര്യന്‍ ഉദിച്ചുയരുക തന്നെ ചെയ്യും’; ത്രിപുരയിലെ സിപിഎം തോല്‍വിയെക്കുറിച്ച് പി.കെ ഫിറോസ്

0
72

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വേദനിപ്പിക്കുന്നതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബി.ജെ.പിയുടെ ഓരോ വിജയവും മതേതര ഇന്ത്യയുടെ തലക്കേല്‍ക്കുന്ന പ്രഹരമാണെന്നും ഫിറോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സി.പി.എമ്മുകാര്‍ക്കീ ഫലം പ്രയാസമുണ്ടാക്കിയോ എന്നറിയില്ല. എങ്കിലും പഞ്ചാബിലെ ഗുര്‍ദാസ് പൂരും മധ്യപ്രദേശ്, രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പുകളും, മോദിയുടെ ജന്‍മനാട്ടിലെ തെരഞ്ഞെടുപ്പ് ഫലവും, രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും, സീതാറാം യെച്ചൂരിയുടെ നിലപാടും. മതേതര ഇന്ത്യയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവര്‍ക്ക് പ്രതീക്ഷകളാണ്.

ഓരോ അസ്തമയത്തിനു ശേഷവും സൂര്യന്‍ ഉദിച്ചുയരുക തന്നെ ചെയ്യും. ഇരുള്‍ നീങ്ങി വെളിച്ചം വരുന്ന നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം പി.കെ ഫിറോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.