ഓസ്‌കര്‍ ഫലകം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

0
63

ലോസ് ആഞ്ചലസ്: മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പുരസ്‌കാര ഫലകം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കാര്‍ ഫലകം മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വിഡിയോ മോഷ്ടാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മന്റിന് പൊലീസ് കൈമാറി.