ഓസ്‌കാര്‍ വേദിയില്‍ സൂപ്പര്‍ ലുക്കില്‍ മെറില്‍ സ്ട്രിപ്പ്

0
98

ഓസ്‌കാര്‍ വേദികളില്‍ നിറസാന്നിധ്യമാണ് മെറില്‍ സ്ട്രിപ്പ് . മൂന്ന് തവണ മികച്ച നടിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടിയ മെറില്‍ സ്ട്രിപ്പ് ഇത്തവണ റെഡ് കാര്‍പ്പറ്റില്‍ എത്തിയത് ദ പോസ്റ്റ് എന്ന ചിത്രവുമായാണ്. അംഗീകാരത്തെക്കാളും അവാര്‍ഡുകളെക്കാളും ശ്രദ്ധേയമാകുന്നത് അവരുടെ ലുക്കാണ്. ഫ്രാന്‍സിലെ ഏറ്റവും വലിയ ഡിസൈനറായ ലാന്‍വിനാണ് മെറില്‍ സ്ട്രിപ്പിനായി വ്യത്യസ്തമാര്‍ന്ന വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കുന്നത്.

89-ാമത് അക്കാഡമി അവാര്‍ഡില്‍ മെറില്‍ സ്ട്രീപ്പ് റെഡ് കാര്‍പ്പറ്റില്‍ എത്തിയത് എലി സാബ് ഡിസൈന്‍ ചെയ്ത് വസ്ത്രത്തിലാണ്. ഷോള്‍ഡര്‍ ഇല്ലാത്ത റോയല്‍ ബ്ലൂ ഗൗണ്‍ ഇവരുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടി. ഈ ഗൗണിന്റെ താഴ്ഭാഗമാവട്ടെ ട്രൗസര്‍ കണക്കെ ഉള്ള ഒന്നായിരുന്നു.


87- അക്കാഡമി അവാര്‍ഡില്‍ മെറില്‍ സ്ട്രീപ്പ് എത്തിയത് ഏക നിറത്തിലായിരുന്നു. കറുപ്പായിരുന്നു ഇതില്‍ എടുത്ത് പറയേണ്ട ഒന്ന്. മാക്സി സ്‌കര്‍ട്ട് ധരിച്ച് മുകളില്‍ വെളുത്ത നിറത്തിലുള്ള ടോപ്പ് ധരിച്ചായിരിരുന്നു മെറില്‍ സ്ട്രീപ്പ് റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയത്.