കരസേന റിക്രൂട്ട്‌മെന്റ് ; യുവാക്കള്‍ക്ക് അവസരം

0
62


കരസേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് അവസരം . തിരുവനന്തപുരം കുളച്ചല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 18 മുതല്‍ 27 വരെ നടക്കുന്ന റാലിയില്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് പങ്കെടുക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ക്ലര്‍ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ (നേഴ്‌സിങ് അസിസ്റ്റന്റ്) വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്.ആദ്യഘട്ട റാലിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ഏപ്രില്‍ ഒന്‍പതിനു അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ്‌ചെയ്ത് പ്രിന്റെടുത്തു റാലി ദിവസം പുലര്‍ച്ചെ നാലിന് റിപ്പോര്‍ട്ടുചെയ്യണം.
പങ്കെടുക്കുന്നവര്‍ പത്ത് രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കണം.