ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
69

മലയാളത്തിന്റെ കറുത്തമുത്ത് കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണിയെ നായകനിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭവന്‍ മണി ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് വിനയന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. രാജാമണിയാണ് കലാഭവന്‍ മണിയായി വേഷമിടുന്നത്.

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിയ സുഹൃത്തുക്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു..കലാഭവന്‍മണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരില്‍ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശുകളും ,കണ്ണുനിറയിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളും ഒക്കെ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം..’ എന്നാണ് വിനയന്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.