കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്

0
152

തൃശൂര്‍: കലാഭവന്‍ മണി ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കി.ഒരു വര്‍ഷം മുൻപ് തുടങ്ങിയ സിബിഐ അന്വേഷണത്തിലും പറയത്തക്ക പുരോഗതിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കലാഭവന്‍ മണി മരിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തതയില്ലാത്ത അവസ്ഥയാണ്. സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറവും ഉത്തരമില്ല.

കേസിന്റെ തുടക്കം മുതല്‍തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്നാണ് വിവരം. അതേസമയം അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.