ക്രിക്കറ്റിന്റെ മാന്യതയുടെ അതിരുകള്‍ ലംഘിച്ച് ഡർബൻ ടെസ്റ്റ്

0
67

ഡർബൻ: ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റം സാ​ധാ​ര​ണ​മാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ക​ള​ത്തി​നു പു​റ​ത്തേ​ക്കു ക​യ്യ​ങ്കാ​ളി​യി​ല്‍വ​രെ​യെ​ത്താ​വു​ന്ന വാ​ക്കേ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​റും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കു​മാ​ണ് അ​ടിയുടെ വക്കിലെത്തിയ വാ​ക്കേ​റ്റം ന​ട​ത്തി​യ​ത്. ഡർബൻ ടെസ്റ്റിനിടെയാണ് സംഭവം.

മത്സരത്തിലെ നാലാം ദിനം ആണ് നിഭാഗ്യകാരമായ സംഭവം അരങ്ങേറിയത്. വെളിച്ചകുറവ് മൂലം മത്സരം നിര്‍ത്തി കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങവേ ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഡികോക്കും വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. അങ്ങേയറ്റം പ്രകോപിതനായായിരുന്നു ഡേവിഡ് വാര്‍ണറുടെ പെരുമാറ്റം. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഉസ്മാന്‍ ക്വാജയും ചേര്‍ന്നാണ് ഡേവിഡ് വാര്‍ണറെ അനുനയിപ്പിച്ചത്

നാ​ലാം​ദി​നം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ എ​ബി ഡി​വി​ല്ലി​യേ​ഴ്‌​സി​നെ റ​ണ്ണൗ​ട്ടാ​ക്കി​യ​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ള്‍ വ​ലി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ക്രിക്കറ്റിന്റെ മാന്യതയുടെ അതിരുകള്‍ ലംഘിച്ച് തരംതാഴ്ന്ന രീതിയില്‍ പെരുമാറി ക്രിക്കറ്റ് ലോകത്തിന്റെ പ്രതിഷേധം ഏറ്റു വാങ്ങിയ ഓസ്ട്രേലിയയുടെ നതാന്‍ ലിയോണിനെതിരേ ഐസിസി നടപടിയെടുക്കുകയും ചെയ്തു. എന്നിരുന്നാലും താരങ്ങല്‍ തമ്മിലുള്ള വാക്‌പോരുകള്‍ അവസാനിക്കുന്നില്ല. ഓസീസ് താരങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഗ്രെയിം സ്മിത്ത് രംഗത്ത് വന്നിരിക്കുകയാണ്.