ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു

0
41

റാ​യ്പു​ർ: ഛത്തീ​സ്ഡ​ഗി​ലെ സുക്മ ജില്ലയിൽ ന​ക്സ​ലു​ക​ൾ ര​ണ്ട് സ​ർ​ക്കാ​ർ ബ​സു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി. ജ​ഡ്ദാ​ൽ​പു​രി​ൽ​നി​ന്നും ഒ​ഡീ​ഷ​യി​ലെ മാ​ൽ​ക്കാ​ങ്കി​രി​യി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​പോ​കു​ന്ന ബ​സു​ക​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രിയി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രെ ബ​സി​ൽ​നി​ന്നും ഇ​റ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ബസ് അഗ്നിക്കിരയാക്കിയത്. തുടർന്ന് നടന്ന സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പെ​ഡാ​കു​ഡ്ത്തി​ക്കും പെ​ന്‍റ‍​യ്ക്കും ഇ​ട​യി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. ബ​സ് ത​ട​ഞ്ഞ ന​ക്സ​ലു​ക​ൾ യാ​ത്ര​ക്കാ​രോ​ട് ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു ശേ​ഷം ബ​സു​ക​ൾ​ക്ക് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം ഈ​വ​ഴി​ക​ട​ന്നു​പോ​യ ട്ര​ക്കും ന​ക്സ​ലു​ക​ൾ‌ അ​ഗ്നി​ക്കി​ര​യാ​ക്കി.