ത്രിപുരയിലെ അക്രമങ്ങളിൽ പങ്കില്ലെന്ന് ബിജെപി

0
117

അ​ഗ​ർ​ത്ത​ല: ത്രിപുരയിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ പങ്കില്ലെന്ന് ബിജെപി. ഭ​ര​ണം പി​ടി​ച്ച​തി​നു പി​ന്നാ​ലെ സംസ്ഥാനത്തിന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു നേരെ അ​ക്ര​മങ്ങൾ നടന്നുവെന്നും ഇതിനെല്ലാം പിന്നിൽ ബിജെപിയാണെന്നുമുള്ള ആരോപണം പാർട്ടി വക്താവ് നളിൻ കോഹ്‌ലി തള്ളി.

എന്നാല്‍ 25 വര്‍ഷമായി ത്രിപുരയില്‍ ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക രോഷപ്രകടനം മാത്രമാണ് ഇതെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. പ്രതിമ തകര്‍ത്തതിന് ശേഷം ലെനിന്റെ തല കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‍ബോള്‍ കളിച്ചുവെന്ന് തന്നോട് ദൃക്സാക്ഷികള്‍ പറഞ്ഞുവെന്ന് സിപിഐഎം ബെലോണിയ സെക്രട്ടറി തപസ് ദത്ത മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ ത്രിപുരയിലെ ആക്രമണ സംഭവങ്ങള്‍ പുറത്തുവിട്ട പെണ്‍കുട്ടിക്കെതിരെ സംഘപരിവാര്‍ ബലാല്‍സംഗ ഭീഷണി മുഴക്കിയിരുന്നു. നരേന്ദ്രമോദിയെക്കുറിച്ച്‌ ഇനിയും എന്തെങ്കിലുമെഴുതിയാല്‍ ബലാത്സംഗം ചെയ്യുമെന്ന് ഐപിഎഫ്ടി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. സിപിഐഎം കുടുംബങ്ങളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിക്കുന്നതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.