ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ മാര്‍ച്ച് എട്ടിന് അധികാരമേല്‍ക്കും

0
74

അഗർത്തല: ത്രിപുരയില്‍ വ്യാഴാഴ്ച്ച ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കും. ചരിത്രത്തിലാദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരെ അനുസ്മരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.ത്രിപുരയിലെ 25 വര്‍ഷമായി തുടരുന്ന സിപിഐഎം ഭരണത്തിനു അന്ത്യം കുറിച്ചാണ് ബിജെപി അധികാരത്തില്‍ നേടിയിരിക്കുന്നത്. ഇതു വരെ ത്രിപുരയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായിരുന്നു ബിജെപി.

വ്യാഴാഴ്ച്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷനായ ബിപ്‌ളവ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുക.