ത്രിപുര​യി​ൽ സി​പി​എം ഓഫീസുകള്‍ക്ക്‌ നേ​രെ അ​ക്ര​മം

0
84

അ​ഗ​ർ​ത്ത​ല: ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​തി​നു പി​ന്നാ​ലെ തൃ​പു​ര​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സി​പി​എം ഓ​ഫീ​സു​ക​ൾ​ക്കു നേ​രെ അ​ക്ര​മം. പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ‌ അ​ക്ര​മ​കാ​രി​ക​ൾ ന​ശി​പ്പി​ച്ചു. ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും കൊ​ടി​തോ​ര​ണ​ങ്ങ​ൾ‌ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

കൂ​ടാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ പ്ര​തി​മ​ക​ൾ നീ​ക്കാ​നും ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഫൈ​ബ​ർ ഗ്ലാ​സി​ൽ നി​ർ​മി​ച്ച അ​ഞ്ച​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യാ​ണ് ത​ക​ർ​ത്ത​ത്. ജെസിബി ഉപയോഗിച്ചായിരുന്നു ഇടച്ചിട്ടത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ടാ​ണ് പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്ത​ത്.