പഴയഗാനങ്ങള്‍ സാങ്കേതിക വിദ്യയുടെ സങ്കീര്‍ണതകളില്ലാതെ കേള്‍ക്കാനായി സാരീഗമ കാരവന്‍

0
114

ഇന്ത്യന്‍ സിനിമയിലെ അയ്യായിരത്തോളം പഴയ ഗാനങ്ങളുള്‍പ്പെടുത്തി പുറത്തിറക്കിയ സാരീഗമ കാരവന്‍ എന്ന മ്യൂസിക് പ്ലെയര്‍എത്തി. പഴയ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് സംഗീത ആല്‍ബ നിര്‍മാതാക്കളും വിതരണക്കാരുമായ സാരീഗമ കാരവന്‍ ഇറക്കിയിരിക്കുന്നത് .

പഴയകാല റേഡിയോയുടെ രൂപത്തില്‍ പുത്തന്‍ സാങ്കേതിക സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് സാരിഗമ കാരവന്‍ മ്യൂസിക് പ്ലെയറിന്റെ രൂപകല്‍പന. പഴയഗാനങ്ങള്‍ സാങ്കേതിക വിദ്യയുടെ സങ്കീര്‍ണതകളില്ലാതെ കേള്‍ക്കാന്‍ മധ്യവയസ്കര്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

മ്യൂസിക് പ്ലെയറിന്റെ ഹിന്ദി പതിപ്പില്‍ ലതാ മങ്കേഷ്‌കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍ തുടങ്ങിയ അതുല്യ ഗായകരുടെയും വിവിധ വിഭാഗങ്ങളില്‍ പെട്ടതുമായ 5000 ഗാനങ്ങളാണ് പ്രീറെക്കോര്‍ഡഡ് ആയുള്ളത്. കാരവന്‍ മിനി പതിപ്പില്‍ 251 പാട്ടുകളും ഉണ്ടാവും.

ഓണ്‍ലൈനില്‍ നിന്നും പഴയകാല ഗാനങ്ങള്‍ കണ്ടെത്താന്‍ പാടുപെടുന്നവര്‍ക്കൊരു സഹായമാണ് ഈ ഉപകരണം. പ്രീ റെക്കോര്‍ഡഡ് ഗാനങ്ങള്‍ക്ക് പുറമെ, എഫ്എം റേഡിയോ, യുഎസ്ബി സൗകര്യം ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ഈ മ്യൂസിക് പ്ലെയറിലുണ്ട്.

ഈ മ്യൂസിക് പ്ലെയറിന്റെ ഹിന്ദി പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന്റെ തമിഴ് പതിപ്പ് ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. ഇത് കൂടാതെ ബെംഗാളി, മറാത്തി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാരീഗമ കാരവന്‍ പുറത്തിറക്കാനും സാരിഗമ ശ്രമിച്ചുവരികയാണ്.

ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ 95000 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി പുറത്തുവിടന്ന വിവരം. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 132000 ലേക്ക് എത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

7000 ഓളം റീടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങളിലും സാരിഗമാ കാരവന്‍ ലഭ്യമാണ്.അഞ്ച് നിറങ്ങളില്‍ പുറത്തിറങ്ങുന്ന കാരവന് 6390 രൂപയാണ് വില. 2290 രൂപയാണ് കാരവന്‍ മിനി പതിപ്പിന്റെ വില.