പിഎന്‍ബി തട്ടിപ്പ്: ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എം.ഡിമാര്‍ക്ക് സമന്‍സ്

0
66

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് എം.ഡി ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് എം.ഡി ശിഖ ശര്‍മയ്ക്കും സമന്‍സ്. തട്ടിപ്പ് വിരുദ്ധ ഏജന്‍സിയായ എസ്.എഫ്.ഐ.ഒ ആണ് ഇരുവര്‍ക്കും സമന്‍സ് അയച്ചത്.

മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് കമ്പനിക്ക് 5280 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കമ്പനിക്ക് 405 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,334.4 കോടി രൂപയുടെ വെട്ടിപ്പാണ് നീരവ് മോദിയും മേഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയത്.