പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം; പ്രതിയെ അറസ്റ്റ് ചെയ്തു

0
55

തൃശൂര്‍: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ പൊലീസുകാരനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചാമക്കാല സ്വദേശി കോവില്‍ തെക്കേ വളപ്പില്‍ വിനീഷി (26) നെയാണ് മതിലകം എസ്.ഐ പി.കെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. രാത്രി 9.30ഓടെ ചാമക്കാല രാജീവ് റോഡിലാണ് പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ച് കാര്‍ നിര്‍ത്തിയിട്ട് വിനീഷ് മദ്യപിച്ചിരുന്നത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോകുന്ന സമയത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.