പൊന്തന്‍പുഴ ഭൂമി കേസ്: സഭയില്‍ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് മാണി

0
66

തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി പ്രശ്‌നത്തില്‍ യു.ഡി.എഫിന്റെ പിന്‍ബലത്തോടെ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കെ.എം മാണി. വനഭൂമി സ്വകാര്യ വ്യക്തിയുടെ കൈകളില്‍ എത്തുന്നതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് അടിയന്തരപ്രമേയ നോട്ടീസിലൂടെ കെ.എം.മാണി ആരോപിച്ചു. കേസ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ചെമ്പു പട്ടയത്തിന്റെ ആധികാരികത പോലും ചോദ്യംചെയ്തില്ലെന്നും കെ.എം. മാണി ആരോപിച്ചു. കുറ്റിക്കാടെന്ന് റിപ്പോര്‍ട്ട് നല്‍കിയ സര്‍ക്കാര്‍ അഭിഭാഷകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.