പൊന്തന്‍പുഴ ഭൂമിയിടപാട്: സർക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി

0
57

തിരുവനന്തപുരം: പൊന്തൻപുഴ ഭൂമിയിടപാട് കേസിൽ സർക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്നും കേസിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

പൊന്തൻപുഴ ഭൂമിയിടപാട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം.മാണി നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, സ്വകാര്യ വ്യക്തിക്ക് വനം കൈമാറാൻ വനം വകുപ്പ് ഒത്തുകളി നടത്തിയെന്നും കേസ് നടത്തിപ്പിൽ സർക്കാർ ആർജവം കാട്ടിയില്ലെന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകവേ കെ.എം.മാണി ആരോപിച്ചിരുന്നു. സർക്കാരിന്‍റെ അനാസ്ഥ മൂലമാണ് കോടതി വിധി എതിരായതെന്നും മാണി കുറ്റപ്പെടുത്തി.