ഫുട്ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം

0
162

ഷഫീക്. എസ്

മോസ്കോ: വിപ്ലവങ്ങളുടെ സ്വപ്നഭൂമിയായ റഷ്യയില്‍ ഫുട്ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം. ലോകകപ്പിന് കൗണ്ട്ഡൗണ്‍ തുടങ്ങിയതോടെ കായികലോകം വിസ്മയക്കാഴ്ചകള്‍ക്കായി ഒരുക്കം തുടങ്ങി.21-ാം ഫിഫ ലോകകപ്പ് ഫുട്ബോളിന് ജൂണ്‍ 14-ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ജൂലായ് 15-ന് ഇതേ വേദിയില്‍ സ്വപ്നഫൈനല്‍.

ബ്രസീല്‍, അര്‍ജന്റീന,പോര്‍ച്ചുഗല്‍, ജര്‍മനി, സ്പെയിന്‍ തുടങ്ങി ലോകത്ത് ഏറ്റവും ആരാധകരുള്ള രാജ്യങ്ങള്‍ക്ക് പുറമേ ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാണ്.

റഷ്യയില്‍ അരങ്ങേറുന്ന ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാകുന്നത് മത്സരങ്ങളുടെ സമയക്രമമാണ്. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നും രാത്രി 11.30നും ഇടയിലാണ് എല്ലാ മത്സരങ്ങളുടെയും കിക്കോഫ്. ഉറക്കമൊഴിച്ചിരുന്ന മത്സരങ്ങള്‍ കാണേണ്ടതില്ലെന്ന് സാരം. ജൂണ്‍ 14ന് റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്‍റെ കിക്കോഫ് ഇന്ത്യന്‍ സമയം രാത്രി 8.30നാണ്. ജൂലായ്‌ 15ന് നടക്കുന്ന കലാശപ്പോരിന്‍റെയും കിക്കോഫ് രാത്രി 8.30നാണ്. ഗ്രൂപ്പ് മത്സരങ്ങളുടെ കിക്കോഫ് 3.30, 5.30, 7.30, 8.30, 9.30, 11, 30 എന്നീ വിധത്തിലാണ്.

ഇറ്റലിയും ഹോളണ്ടും ആണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍. ഇറ്റലി, 1958-നുശേഷം ആദ്യമായി യോഗ്യത നേടാതെ പുറത്തായപ്പോള്‍ മൂന്നുവട്ടം റണ്ണേഴ്സ് അപ്പായ ഹോളണ്ടും റഷ്യയിലെത്തില്ല.

‘‘ഫുട്ബോൾ എന്നതു ലളിതമായ ഒരു കളിയാണ്. 22 കളിക്കാർ ഒരു പന്തിനെ പിന്തുടരുന്നു. അവസാനം ജർമൻകാർ ജയിക്കുന്നു’’– ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കർ പണ്ടു പറഞ്ഞതു കഴിഞ്ഞ ലോകകപ്പിൽ അച്ചട്ടായി. ഈ ടൂർണമെന്റിലെയും ഫേവറിറ്റുകളിലൊന്നു ജർമൻപട തന്നെ. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള കിടമൽസരത്തിന്റെ വലിയ വേദികളിലൊന്നാകും റഷ്യൻ ലോകകപ്പും. കഴിഞ്ഞ മൂന്നുവട്ടവും യൂറോപ്യൻ ടീമുകൾ ലോകകപ്പു ജയിച്ചതോടെ ലോകഫുട്ബോളിന്റെ അച്ചുതണ്ട് ഇപ്പോൾ ചെരിഞ്ഞുനിൽക്കുന്നത് അങ്ങോട്ടാണ്.

റൊണാൾഡോയുടെ നായകത്വവും സംഘബലവുമുള്ള പോർച്ചുഗൽ, ബൽജിയത്തിന്റെ സുവർണതലമുറ ടീം, ഏതു പൊസിഷനിലും ലോകോത്തര താരങ്ങളുള്ള ഫ്രാൻസ്, ലോക ഫുട്ബോളിനെ പുതിയ വ്യാകരണം പഠിപ്പിച്ച സ്പെയിൻ, 1966 ആവർത്തിക്കാൻ കാലങ്ങളായി വെമ്പുന്ന ഇംഗ്ലണ്ട് തുടങ്ങിയവരും യൂറോപ്പിന്റെ പ്രതിനിധികൾ. പക്ഷേ, ബ്രസീലിനെയും അർജന്റീനയെയും എഴുതിത്തള്ളാനാകുമോ..? ഒരൊറ്റ നിമിഷം മതി അവർക്കു കളി മാറ്റിമറിക്കാനുള്ള ‘ലാറ്റിനമേരിക്കൻ ബ്രില്ല്യൻസ് ’ പുറത്തെടുക്കാൻ..!

ബ്രസീലിനു കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ തോൽവിയും അർജന്റീനയ്ക്കു ഫൈനൽ തോൽവിയും കടമായുണ്ട്. ആഫ്രിക്ക ഒരു ലോകകപ്പ് ജയിക്കുന്നതു കാണാൻ ഈ ടൂർണമെന്റിലും ലോകം കാത്തിരിക്കുന്നു. പക്ഷേ അവരുടെ പ്രബല പ്രതിനിധികളായ ഘാനയും ഐവറികോസ്റ്റുമൊന്നും ലോകകപ്പിനില്ല.

അതേസമയം ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ 40 ശതമാനം ഇതിനോടകം തന്നെ പൂര്‍ത്തിയായി. മോസ്കോ, സെയ്ന്റ് മോസ്കോ, സൊച്ചി, കാലിനിന്‍ഗ്രാഡ്, കസന്‍ നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഹോട്ടല്‍ മുറികളില്‍ 90 ശതമാനവും ബുക്ക് ചെയ്തു കഴിഞ്ഞു. ചൈനയില്‍ നിന്നാണ് റഷ്യയിലേയ്ക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. അതുകൊണ്ട് തന്നെ ഏകദേശം 1,500 റസ്റ്റോറന്റുകളില്‍ ചൈനീസ് വിഭവങ്ങളും ഇവര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കും.

സ​ബി​വാ​ക എ​ന്ന ഒാ​മ​ന​ത്ത​മു​ള്ള ചെ​ന്നാ​യ​ക്കു​ട്ടി​യാ​ണ്​ റ​ഷ്യ ലോകകപ്പിന്റെ ഭാ​ഗ്യ താ​രം. റ​ഷ്യ​ന്‍ ഭാ​ഷ​യി​ല്‍ ‘ഗോ​ള്‍ അ​ടി​ക്കു​ന്ന​വ​ന്‍’ എ​ന്നാ​ണ് സ​ബി​വാ​ക​യു​ടെ അര്‍ത്ഥം. 2017ല്‍ ​ലോ​ക​ക​പ്പ്​ വേ​ദി​യി​ല്‍ ന​ട​ന്ന കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ലൂ​ടെ​യാ​യി​രു​ന്നു സ​ബി​വാ​ക​യു​ടെ അ​ര​ങ്ങേ​റ്റം. ​ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലെ ഒാ​ണ്‍​ലൈ​ന്‍​ വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 53 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ സ​ബി​വാ​ക​യെ​ന്ന ചെ​ന്നാ​യ​ക്കു​ട്ടി സ്വ​ന്ത​മാ​ക്കി ലോകകപ്പിന്റെ ഒാ​മ​ന​യാ​യി.