മദ്യം വാങ്ങണോ ഇനി ആധാര്‍ വേണം

0
119
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

മദ്യം വാങ്ങണോ ഇനി ആധാര്‍ വേണമെന്ന് ഹരിയാന സര്‍ക്കാര്‍. ചില്ലറ മദ്യവില്‍പ്പനശാലകളില്‍ ഇനിമുതല്‍ മദ്യം വില്‍ക്കാന്‍ ആധാറും ബില്ലും നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ, പഞ്ചായത്തുകളുടെ അഭ്യര്‍ഥനപ്രകാരം 198 ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തു മനോഹര്‍ലാല്‍ ഖട്ടറിന്റെ സര്‍ക്കാര്‍.

നാടന്‍ മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 57 ശതമാനവും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 10 ശതമാനം വര്‍ധനയും വരുത്തിയിട്ടുണ്ട്. ഇതോടെ, ഇവിടെ മദ്യത്തിന്റെ വിലയില്‍ വന്‍വര്‍ധന വരുമെന്ന് ഉറപ്പായി.

തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന മദ്യനയത്തിലാണ് പുതിയ തീരുമാനങ്ങള്‍. നാടന്‍ മദ്യത്തിനായുള്ള കുപ്പികളില്‍ 20 ശതമാനം ചില്ലുകൊണ്ട് നിര്‍മിക്കണമെന്ന് ഡിസ്റ്റിലറികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനായാണിത്.