മേഘാലയയില്‍ ബി.ജെ.പി സഖ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും

0
43

ഷില്ലോങ്: മേഘാലയയില്‍ ബി.ജെ.പി സഖ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രാവിലെ പത്ത് മണിക്ക് ഷില്ലോങ്ങില്‍ നടക്കുന്ന ചടങ്ങില്‍ മേഘാലയയിലെ ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജിജു അടക്കമുള്ളവര്‍ പങ്കെടുക്കും. മുന്‍ ലോക്‌സഭാ സ്പീക്കറായിരുന്ന പി.എ സാങ്മയുടെ മകനും എന്‍.പി.പി നേതാവുമായ കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്നാണ് ബി.ജെ.പി, എന്‍.പി.പി, എച്ച്.എസ്.പി.ഡി.പി,യു.ഡി.പി, സ്വതന്ത്രന്‍ എന്നിവര്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്.