രാഷ്ട്രീയ ബന്ധം മാറുമ്പോള്‍ അഴിമതി ആരോപണം പിന്‍വലിക്കുകയാണ്: വി.എം.സുധീരന്‍

0
41

തിരുവനന്തപുരം: രാഷ്ട്രീയ ബന്ധം മാറുമ്പോള്‍ അഴിമതി ആരോപണത്തില്‍ നിന്ന് പിന്‍വലിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ബാര്‍ക്കോഴ ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് സുധീരന്റെ വിമര്‍ശനം. അഴിമതി ആരോപണങ്ങള്‍ പലപ്പോഴും രാഷ്ട്രീയ പ്രേരിതമാണ്.
രാഷ്ട്രീയ ബന്ധം മാറുമ്പോള്‍ അഴിമതി ആരോപണം പിന്‍വലിക്കുന്നു. യഥാര്‍ത്ഥ അഴിമതിക്കാര്‍ ഇതുമൂലം രക്ഷപ്പെടുന്നു. ഇത്തരം നടപടികളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നെന്നും സുധീരന്‍ വ്യക്തമാക്കി.

ഓരോ വര്‍ഷവും സഭാസ്തംഭനം കൂടി വരുന്നു. ഇത് ജനാധിപത്യത്തിന്റെ പരാജയമാണ്. മാതൃകയായിരുന്ന കേരള നിയമസഭയുടെ പ്രവര്‍ത്തനം പോലും വിമര്‍ശന വിധേയമാകുന്നു. സഭകളുടെ പ്രവര്‍ത്തനം നേരെ പോകേണ്ടത് ജനാധിപത്യത്തിന് ആവശ്യമാണ്. സഭകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.