റ​​യ​​ൽ മാ​​ഡ്രി​​ഡ് പിഎസ് ജി ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ടർ ഇന്ന്

0
59

പാ​​രീ​​സ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ര​​ണ്ടാം പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ന് പാ​​രീ സാ​​ൻ ജി​​ർ​​മ​​യ്നും റ​​യ​​ൽ മാ​​ഡ്രി​​ഡും കൊ​​ന്പു​​കോ​​ർ​​ക്കും. ലോ​​ക​​റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് പി​​എ​​സ്ജി​​യി​​ലെ​​ത്തി​​യ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​ർ ഇ​​ല്ലാ​​തെ​​യാ​​ണ് ഫ്ര​​ഞ്ച് ക്ല​​ബ് ഇ​​ന്നി​​റ​​ങ്ങു​​ന്ന​​ത്. ആ​​ദ്യ പാ​​ദ​​ത്തി​​ൽ മാ​​ഡ്രി​​ഡി​​ൽ​​വ​​ച്ച് 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണം പി​​എ​​സ്ജി​​ക്കു​​ണ്ട്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ലി​​വ​​ർ​​പൂ​​ൾ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ​​നി​​ന്നു​​ള്ള എ​​ഫ്സി പോ​​ർ​​ട്ടോ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​ത്രി 1.15നാ​​ണ്.

നെയ്മര്‍ക്കു പകരം മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനിയന്‍ താരം ഡി മരിയയുടെ ബൂട്ടുകളിലാണ് പിഎസ്ജിയുടെ പ്രതീക്ഷ. മറുവശത്ത് റയലില്‍ ക്രിസ്റ്റ്യാനോ അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണ്. മത്സരത്തില്‍ റയലിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ ക്ലബിന്റെ തീവ്ര ആരാധകരായ അള്‍ട്രാസിനേയും സ്റ്റേഡിയത്തിലേക്ക് അനുവദിക്കാന്‍ പിഎസ്ജി തീരുമാനിച്ചിട്ടുണ്ട്.