വര്‍ഗീയ സംഘര്‍ഷം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
73

കൊളംബോ: വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയുടെ പലഭാഗങ്ങളിലും ബുദ്ധ-മുസ്ലീം മതവിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Image result for sri-lanka-declares-state-of-emergency-after-buddhist-muslim-clash

ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. തിങ്കളാഴ്ച്ച തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായത്. തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയോടെ ഒരു കട ആള്‍ക്കൂട്ടം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

Image result for sri-lanka-declares-state-of-emergency-after-buddhist-muslim-clash

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ശ്രീലങ്കയില്‍ ഇന്ന് ആരംഭിക്കേണ്ട ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. പരമ്പരയില്‍ പങ്കെടുക്കാനായി ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ക്രിക്കറ്റ് ടീമുകള്‍ ഇപ്പോള്‍ ശ്രീലങ്കയിലുണ്ട്. കൊളംബോയില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.