ഷുഹൈബ് വധക്കേസ്: സിബിഐ ഇന്നു ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

0
45

കൊച്ചി∙ ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ ഇന്നു ഹൈക്കോടതിയില്‍ നിലപാട് അറയിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ തടസമൊന്നുമില്ലെന്ന നിലപാടാണു സിബിഐയ്ക്കുള്ളത്. ഷൂഹൈബ് കൊല്ലപ്പെട്ടിട്ടു ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താതത് കോടതിയുടെ കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. കോടതി പരാമര്‍ശം വന്നു രണ്ടുദിവസത്തിനകം ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

എന്നാല്‍ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രധാന പ്രതികളെല്ലാം കസ്റ്റഡിയിലായെന്നുമായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.