ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി മനു ഭാക്കര്‍

0
67

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 16 വയസ്സുകാരിയായ മനു ഭാക്കര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇന്ത്യയ്ക്കായി ഷൂട്ടിംഗ് ലോകകപ്പ് സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ലോകത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ താരം എന്നീ ബഹുമതികളാണ് ഇതോടെ മനു സ്വന്തമാക്കിയിരിക്കുന്നത്.

23ാം വയസ്സില്‍ ഗഗന്‍ നാരംഗ്, രാഹി സര്‍ണാബോട്ട് എന്നിവരാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. സിംഗപ്പൂരിന്റെ ലിന്‍ഡ്‌സേ വേലോസോ, അമേരിക്കയുടെ വിന്‍സെന്റ് ഹാന്‍കോക് എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍.