സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണു; 32 മരണം

0
79

ദമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 32 മരണം. ‘സാങ്കേതിക തകരാറാ’ണ് വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണ് മരിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സിറിയയില്‍ വിമാനത്തെ വെടിവച്ചിട്ടതല്ലെന്ന് റഷ്യ പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. അതേസമയം, തകര്‍ന്നത് സൈനിക വിമാനമാണെന്ന റിപ്പോര്‍ട്ടും പ്രചരിക്കുന്നുണ്ട്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്.

കഴിഞ്ഞമാസം മോസ്‌കോയ്ക്കു സമീപം റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 71 പേര്‍ കൊല്ലപ്പെട്ടിരുന്നു. 74 ഏക്കറോളം വരുന്ന വനപ്രദേശത്താണ് സറാറ്റോവ് എയര്‍ലൈന്‍സിന്റെ അന്റോനോവ് എഎന്‍-148 വിമാനം തകര്‍ന്നുവീണത്. വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കകം കുത്തനെ താഴേക്ക്
പതിക്കുകയായിരുന്നു.