സർക്കാർ രൂപീകരികുന്നതിന് മുൻപേ മേഘാലയയിൽ പ്രതിസന്ധി

0
53

ഷില്ലോങ്∙ രണ്ടു സീറ്റുകൾ കൊണ്ട് അഞ്ച് കക്ഷികളുടെ സഖ്യവുമായി സർക്കാർ രൂപീകരിക്കാനൊരുങ്ങിയ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.

സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനാണ് എച്ച്എസ്പിഡിപിയുടെ തീരുമാനം. ബിജെപി പ്രസി‍ഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്.

അതേസമയം, മേഘാലയയിലെ പ്രാദേശിക പാർട്ടികൾ സഖ്യകക്ഷിയായി ഭരിക്കുന്ന സർക്കാരിൽ ബിജെപിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് അഭിപ്രായപ്പെട്ടു.സാങ്മ മുഖ്യമന്ത്രിയായാൽ മതിയെന്ന നിലപാടെടുത്ത യുഡിപി പ്രസിഡന്റ് ഡോൻകുപർ റോയിയുടെ വസതിയിലേക്ക് ബസൈവ്‌മോയിറ്റ് പാർട്ടി നേതാക്കളുമായെത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യുഡിപി ഒറ്റയ്ക്കാണു തീരുമാനം എടുത്തതെന്നും സഖ്യകക്ഷികളാണു മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.