ഹാദിയയെ യെമനിലേക്കു കടത്താന്‍ ശ്രമം നടന്നു, കൂട്ടുകാരി പിന്തിരിപ്പിച്ചതിനാല്‍ പരാജയപ്പെട്ടു:പിതാവ്

0
61

ന്യൂഡല്‍ഹി; ഹാദിയയെ യെമനിലേക്കു കടത്താന്‍ ശ്രമം നടന്നതായി പിതാവ് അശോകന്‍ സുപ്രീംകോടതിയെ അറിയിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അശോകന്റെ ആരോപണം. ഹാദിയയുടെ കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതുകൊണ്ട് മാത്രമാണ് ശ്രമം പരാജയപ്പെട്ടതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അശോകന്‍ വ്യക്തമാക്കി. ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായി യെമനില്‍ എത്തിക്കാനായിരുന്നു ശ്രമമെന്നും ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും അശോകന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.