ഹ്യു​ണ്ടാ​യി സാ​ന്‍​ട്രോ വീ​ണ്ടും എ​ത്തു​ന്നു

0
145

ഇ​ന്ത്യ​ന്‍ വാ​ഹ​ന​വി​പ​ണി​യി​ല്‍ ഹ്യു​ണ്ടാ​യി സാ​ന്‍​ട്രോ വീ​ണ്ടും എ​ത്തു​ന്നു. ചെ​റു കാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ന്‍​ട്രോ​യ്ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ(​എ​ക്സ് ഷോ​റൂം)​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ഴ​യ ഐ10​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ങ്കി​ലും ഐ10​നേ​ക്കാ​ളും        ഉ​യ​ര​വും വീ​തി​യും പു​തി​യ സാ​ന്‍​ട്രോ​യ്ക്കു​ണ്ടാ​കും. ഓ​ഗ​സ്റ്റി​ല്‍ ഹ്യു​ണ്ടാ​യി സാ​ന്‍​ട്രോയുടെ ര​ണ്ടാം വ​ര​വ് ഉ​ണ്ടാ​യേ​ക്കും.

കാ​സ്കാ​ഡിം​ഗ് ഗ്രി​ല്‍, ബ​ന്പ​ര്‍, ഫോ​ഗ് ലാ​ന്പു​ക​ള്‍, അ​ലോ​യ് വീ​ലു​ക​ള്‍, ടെ​യി​ല്‍ ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം പു​തു​മ നി​റ​ഞ്ഞ​വ​യാ​ണ്. 0.8 ലി​റ്റ​ര്‍, 1.1 ലി​റ്റ​ര്‍ എ​ന്‍​ജി​നു​ക​ളി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.