‘അങ്കമാലി ഡയറീസി’ലെ ഒരു സീന്‍ പുനരാവിഷ്കരിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

0
145

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘അങ്കമാലി ഡയറീസ്’ പുതിയകാല മലയാള സിനിമയ്ക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. 86 പുതുമുഖങ്ങളുമായാണ് ചിത്രം എത്തിയത്.

ചിത്രം ഇറങ്ങി ഒരു വർഷം പിന്നിടുമ്പോൾ തിരുവനന്തപുരത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേർന്ന് ‘അങ്കമാലി ഡയറീസി’ലെ ഒരു ചെറിയ സീന്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ്.

അതിനോട് എന്തു മാത്രം നീതി പുലർത്താൻ കഴിഞ്ഞു എന്നറിയില്ല. എന്നാലും പരിമിതികൾക്കുള്ളിൽ നിന്ന്  പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുന്നു.

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമാണ് ‘അങ്കമാലി ഡയറീസ് ‘. ചെമ്പൻ വിനോദ് രചന നിര്‍വഹിച്ച് ലിജോ ജോസ് പെല്ലിശേരിയാണ് ചിത്രം സംവിധാനം ചെയ്തത്.

ആന്റണി വർഗീസ്, രേഷ്മ രാജൻ, കിച്ചു തെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഫ്രൈഡേ ഫിലിം ഹൗസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്.
ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയുടേതാണ്.