അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

0
60

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. ഇന്നലെ മാറ്റിവച്ച വിധിയാണ് ഇന്ന് പ്രസ്താവിക്കുന്നത്. കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്നാണ് ഹര്‍ജിയില്‍ മൂന്നുപേരും ആവശ്യപ്പെടുന്നത്.

സാഹചര്യത്തെളിവുകളുടേയും നാര്‍ക്കോ ടെസ്റ്റിന്റേയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതേസമയം, അഭയ കേസിന്റെ ഭാവിയില്‍ നിര്‍ണായകമാകാവുന്ന വിധിക്കാണ് തിരുവനന്തപുരം സി.ബി.ഐ കോടതി തയാറെടുക്കുന്നത്.