അഭിപ്രായ ഭിന്നത; ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവെച്ചു

0
92

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കൊഹന്‍ രാജിവെച്ചു. വ്യാപാരനയം സംബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം.

സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്താണ് ഗാരി കൊഹന്റെ രാജി. തീരുവ വര്‍ധിപ്പിച്ചാല്‍ വില വര്‍ധനയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ തീരുമാനത്തെ കൊഹന്‍ എതിര്‍ക്കുകയായിരുന്നു. സ്വതന്ത്ര വ്യാപാരത്തെ പിന്തുണക്കുന്നയാളാണ് ഗാരി കൊഹന്‍.

ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കുന്ന പ്രധാനികളില്‍ അഞ്ചാമത്തെയാളാണ് ഗാരി. വാര്‍ത്താവിനിമയ മേധാവി ഹോപ് ഹിക്ക് കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. രാജിവെച്ച ഗാരിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.