അമിതവേഗത; റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക് പറന്നിറങ്ങി ബലെനോ

0
94

റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്ക് പറന്നിറങ്ങിയ ബലെനോ സിനിമാരംഗങ്ങളെ തോല്‍പിക്കും. ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലെ സര്‍ഖഗാട്ടില്‍ വെച്ചാണ് സംഭവം. ഇറക്കത്തില്‍ അമിത വേഗത സ്വീകരിച്ചതാണ് അപകട കാരണം.

റോഡില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയിലേക്കാണ് മാരുതി ബലെനോ കൃത്യമായി പറന്നിറങ്ങിയത്. ബന്‍സി ലാല്‍ റാണ എന്നു പേരുള്ള വ്യക്തിയുടേതാണ് ബലെനോ. ബലെനോയുടെ ഡെല്‍റ്റ പതിപ്പാണ് ഇദ്ദേഹത്തിന്റേത്.

അമിത വേഗത്തിലെത്തിയ ബലെനോ റോഡിലെ മീഡിയനില്‍ കയറി ഉയര്‍ന്ന് പൊങ്ങി വീടിന്റെ മേല്‍ക്കൂരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മേല്‍ക്കൂരയുടെ ഒരുഭാഗത്തുള്ള ഭിത്തിയില്‍ ഇടിച്ചാണ് ബലെനോ നിന്നത്.

കാഴ്ചയില്‍ ബലെനോയ്ക്ക് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ല. ക്യാബിന്‍ ചെറുതായതിനാലാണ് വലിയ അപകടങ്ങളൊന്നും കൂടാതെ ബലെനോ മേല്‍ക്കൂരയില്‍ തന്നെ നിന്നത്. ക്യാബിന് വലുപ്പം കൂടുതലായിരുന്നെങ്കില്‍ കാര്‍ ഒരുപക്ഷെ നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞേനെ. പ്രദേശവാസികള്‍ ചേര്‍ന്നാണ് കാറിനെ തിരികെ റോഡിലേക്ക് കൊണ്ടു വന്നത്.

HP 28 घाटु भाई ,देखा इसे कहते हैं कुछ तूफानी करना ,हमारे पड़ोस में सड़क से 20 फीट की दूरी से घर के छत पे पहुँचा दी गाड़ी….वो भी बिना किसी नुकसान के ,और तो ओर बन्दा था भी लर्नर…आपने तो कमाल कर दिया साहब….

Posted by Unpredictable Himachal on 3 ಮಾರ್ಚ್ 2018