അവാര്‍ഡില്ലെങ്കിലും ജെന്നിഫറിന്റെ മാസ് എന്‍ട്രി കലക്കി

0
91


ജെന്നിഫര്‍ ലോറന്‍സ് .. അവാര്‍ഡുകളൊന്നും ലഭിച്ചില്ലെങ്കിലും ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ ഏറ്റവും അധിക ശ്രദ്ധിക്കപ്പെട്ട വ്യക്തി. ഏവരുടേയും കണ്ണുകള്‍ ഓസ്‌കാര്‍ വേദിയിലേയ്ക്ക് കണ്ണുംനട്ട് ഇരിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. കസേരയ്ക്ക് മുകളിലൂടെ വൈന്‍ ഗ്ലാസും പിടിച്ച് ചാടി വരുന്ന ജെന്നിഫര്‍ ലോറന്‍സ്. സിനിമ പോലെ ഫാഷനും പ്രാധാന്യം നല്‍കുന്നതാണ് ഓസ്‌കര്‍ വേദി. അതുകൊണ്ടുതന്നെ ആരേയും അമ്പരിപ്പിക്കുന്ന മാസ് എന്‍ട്രിയില്‍ ജെന്നിഫര്‍ തിളങ്ങി.