‘ഇത് ദൈവത്തിന്റെ വിധി’

0
54

കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും എല്ലാവരോടും നന്ദി പറയുന്നതായും ഷുഹൈബിന്റെ പിതാവ് ബഷീര്‍ പറഞ്ഞു. സര്‍ക്കാര്‍ ആദ്യം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിധി ദൈവത്തിന്റെ വിധിയാണെന്നും സത്യം എന്നും ജയിക്കുമെന്നും ഷുഹൈബിന്റെ സഹോദരി പ്രതികരിച്ചു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് വിധിച്ചിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കണമെന്നും സംസ്ഥാനം സിബിഐയെ സഹായിക്കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.