ഈ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു: മുഖ്യമന്ത്രി

0
86


തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഈ കൊലപാതക കേസുകളില്‍ സിപിഎം, ബിജെപി, എസ് ഡി പി ഐ എന്നീ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധത്തില്‍ യുഎപിഎ ചുമത്താന്‍ തെളിവില്ല. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തെക്കുറിച്ച് ഒരു പരാതിയുമുണ്ടായിട്ടില്ല. സി ബി ഐ അന്വേഷിക്കേണ്ട ആവശ്യമില്ല – പിണറായി വ്യക്തമാക്കി.

അനൂപ് ജേക്കബിന്റെ സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.