ഐഎന്‍എക്‌സ് മീഡിയ കേസ്; കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ

0
56

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ. ഇതിനായി ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചു. സിബിഐ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെയും ലാപ്‌ടോപുകളുടെയും പാസ്‌വേര്‍ഡ് വെളിപ്പെടുത്താന്‍ കാര്‍ത്തി ചിദംബരം തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി.

ചോദ്യംചെയ്യലുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ സിബിഐ വ്യക്തമാക്കി. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.എ ഭാസ്‌കരനെയും, ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയെയും കസ്റ്റഡിയില്‍ കിട്ടണമെന്ന സിബിഐയുടെ ആവശ്യം കോടതി വെളളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ചയാണ് മൂന്ന് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ കാര്‍ത്തി തുടരട്ടെയെന്നു കോടതി വിധിച്ചത്.