ഐഎസ്എല്‍ ആദ്യ പാദ സെമി; ബംഗളുരു-പൂനെ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു

0
82

 

പൂനെ: ഐഎസ്എല്‍ പ്ലേഓഫിന്റെ ഒന്നാം പാദത്തില്‍ ബംഗളൂരു എഫ്.സി- പൂനെ സിറ്റി എഫ്.സി മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബംഗളുരുവിനോട് സമനില വഴങ്ങാനായിരുന്നു പൂനെ എഫ്.സി യുടെ വിധി. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനല്‍ ഞായറാഴ്ച ബംഗളുരുവില്‍ നടക്കും.

ശനിയാഴ്ച മഡ്ഗാവില്‍ നടക്കുന്ന മറ്റൊരു ആദ്യപാദ സെമിഫൈനല്‍ മത്സരത്തില്‍ എഫ്.സി ഗോവ ചെന്നൈയിന്‍ എഫ്.സി യെ നേരിടും. വരുന്ന ചൊവ്വാഴ്ചയാണ് ഇവര്‍ തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനല്‍.