കയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യം പരിഗണിച്ചെന്ന്‌ മുഖ്യമന്ത്രി

0
55

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യം പരിഗണിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയ്ക്കകത്തു നടക്കുന്ന കാര്യങ്ങളില്‍ സഭയുടെ കൂടിയാലോചന വേണമെന്നും നിയമസഭാ സെക്രട്ടറി ആധികാരികതയില്ലാതെ പക്ഷപാതപരമായി പെരുമാറിയ കേസാണിതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിയമസഭയിലെ കൈയാങ്കളി കേസ് സഭ നിർ‌ത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന്‌ മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്.

സ്പീക്കറുടെ വേദി തകർത്തും കസേര തള്ളി മറിച്ചെറിഞ്ഞും നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലെ പ്രതി വി. ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാമെന്നു സർക്കാർ കഴിഞ്ഞമാസം ഒൻപതിനാണ് ഉത്തരവിറക്കിയത്.