ചര്‍ച്ചകള്‍ക്ക് തയാറെന്ന ഉത്തരകൊറിയന്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപ്

0
58

വാഷിങ്ടണ്‍: ചര്‍ച്ചകള്‍ക്ക് തയാറെന്ന ഉത്തരകൊറിയന്‍ നിലപാടിനെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗുണപരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും ചിലപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താവുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

സമാധാന ചര്‍ച്ചകളും കര്‍ശന ഉപരോധങ്ങളും സമാന്തരമായി പോവുമെന്ന് പിന്നീട് വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ഇന്നലെ ഉത്തരകൊറിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യസുരക്ഷ ഉറപ്പാക്കിയാല്‍ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ തയാറാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണകൊറിയന്‍ സംഘത്തെയാണ് പ്യോങ്്യാങ് നിലപാട് അറിയിച്ചത്.