തെരുവ് നായ ആക്രമണം; കണ്ണൂരില്‍ 20 പേര്‍ക്ക് പരുക്ക്

0
61

പയ്യന്നൂര്‍: കണ്ണൂര്‍ അന്നൂരിലും തായിനേരിയിലും തെരുവ് നായ ആക്രമണം. നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വി.എം.ദാമോദരന്‍ ഉള്‍പ്പെടെ 20 പേരെയാണു നായ ആക്രമിച്ചത്. രാവിലെ എട്ടു മുതലാണു സംഭവം. കടിയേറ്റവരില്‍ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്, കണ്ണൂര്‍ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്.