പുരാതന നെയ്ത്തുശാലയ്ക്ക് പുതുജീവന്‍; കോംട്രസ്റ്റ് ഇനി വ്യവസായ മ്യൂസിയം

0
108

കോഴിക്കോട് നഗരത്തിലെ പുരാതന നെയ്ത്ത്ശാല കോംട്രസ്റ്റ് ഇനി വ്യവസായ മൂസിയവും വ്യവസായ ശാലയുമാക്കാന്‍ പദ്ധതി. 175 വര്‍ഷം മുമ്പ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷനാണ്‌ കോട്രംസ്റ്റിന് തുടക്കമിട്ടത്. കുറെയേറെ വര്‍ഷമായി പ്രവര്‍ത്തനം നിലച്ച്, ശോചനീയ അവസ്ഥയിലായിരുന്നു കോംട്രസ്റ്റ്.

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ അധീനതയിലാകും ഇനി കോംട്രസ്റ്റും അനുബന്ധ ഭൂസ്വത്തുക്കളും. വ്യവസായ മൂസിയം സ്ഥാപിക്കാനുള്ള തുടര്‍നടപടികള്‍ പുരാവസ്തു വകുപ്പ് സ്വീകരിക്കും. നിലവില്‍ കോടതികളിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും കടബാധ്യത തീര്‍ക്കാന്‍ വിറ്റ ഭൂസ്വത്തുക്കള്‍ തിരിച്ച് പിടിക്കാനുമുള്ള നടപടികളുണ്ടാകും.

മലബാറിലെ ആദ്യകാല വ്യവസായ സ്ഥാപനം എന്നതാണ് കോംട്രസ്റ്റിന്റെ ചരിത്ര പ്രാധാന്യം. വിദേശികള്‍ സ്ഥാപിച്ച ഈ വ്യവസായ സ്ഥാപനം ഒരുപാട് മലയാളികള്‍ക്ക് ജോലി പ്രദാനം ചെയ്തിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റങ്ങളോട് പൊരുത്തപ്പെടാനാവാതെ ഒടുവില്‍ കോംട്രസ്റ്റ് മാനാഞ്ചിറയിലെ വെറും ജീര്‍ണിച്ച കെട്ടിടമായിത്തീരുകയായിരുന്നു.