പൊന്തന്‍പുഴ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമോ?

0
99

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: പൊന്തന്‍പുഴ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷ നീക്കം ശക്തമാണ്. പൊന്തന്‍പുഴ വനഭൂമി കേസ് മനപൂര്‍വം സര്‍ക്കാര്‍ തോറ്റുകൊടുത്തു എന്നാണു പ്രതിപക്ഷ ആരോപണം. ഈ ആരോപണം ഉന്നയിച്ചാണ് പ്രതിപക്ഷം ഇന്നലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രതിപക്ഷവുമായി ചേരാതെ സഭയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം കൂടി സഭയില്‍ നിന്നും പ്രതിപക്ഷത്തിനു ഒപ്പം ഇറങ്ങിപ്പോയിരുന്നു. ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്കിയതും കെ.എം.മാണിയായിരുന്നു.

നിലവില്‍ റിസര്‍വ് വനമാണ് പൊന്തന്‍പുഴ. 411 കുടുംബങ്ങള്‍ കുടിയേറി താമസിക്കുന്നു എന്നല്ലാതെ സര്‍ക്കാര്‍ വനം തന്നെയാണ് പൊന്തന്‍പുഴ. പൊന്തന്‍പുഴയിലെ കേസ് തോറ്റത് കാരണം 7000 ഏക്കര്‍ വനഭൂമി സര്‍ക്കാരിനു നഷ്ടമാകും എന്നാണ് പ്രതിപക്ഷം സഭയില്‍ ആരോപിച്ചത്. വനം വകുപ്പിന്റെ റാന്നി ഡിവിഷനിലും കോട്ടയം ഡിവിഷനിലുമായി പരന്നുകിടക്കുന്ന 5960 ഏക്കറോളം വരുന്ന വനഭൂമിയാണ് പൊന്തന്‍പുഴ.

1905ല്‍ വനഭൂമിയായി പ്രഖ്യാപിച്ച പ്രദേശമാണിത്. 1907ലും 1917ലുമായി വിവിധ വര്‍ഷങ്ങളില്‍ മൂന്നു ഡിക്ലറേഷന്‍ ആണ് ഉണ്ടായിട്ടുള്ളത്. മൂന്നു ഏരിയകളിലായാണ് ഈ വനഭൂമിയുള്ളത്. കരിക്കാട്ടൂര്‍ റിസര്‍വ് വനം, ആലപ്ര റിസര്‍വ് വനം, വലിയകാവ് റിസര്‍വ് വനം. ഇവ മൂന്നും കൂടി ചേരുന്നതാണ് പൊന്തന്‍പുഴ എന്ന് പൊതുവെ അറിയപ്പെടുന്നത്.

വലിയകാവ് 1440 ഏക്കര്‍ വനഭൂമിയുണ്ട്. ആലപ്ര റിസര്‍വ് 2000 ഏക്കര്‍, കരിക്കാട്ടൂര്‍ റിസര്‍വ് 2520 ഏക്കര്‍. കരിക്കാട്ടൂര്‍ റിസര്‍വ് വനത്തിന്റെ കാര്യത്തില്‍ അന്തിമ വിജ്ഞാപനം ആയിട്ടുണ്ട്‌. നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ വനം ചില നടപടിക്രമങ്ങള്‍ കൈക്കൊള്ളാറുണ്ട്. റിസര്‍വ് വനമായി പ്രഖ്യാപിക്കുമ്പോള്‍ അതിലുള്ള മലകളും പുഴകളും ഉള്‍പ്പെടുത്തി ഒരു ഇന്റന്‍ഷന്‍ നോട്ടിഫിക്കേഷന്‍ ആദ്യം വരും.

രണ്ടാമത് റിസര്‍വ് വനമായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കും. ധാരാളം കേസുകള്‍ നിലനില്‍ക്കുന്നത് കാരണം ആലപ്ര റിസര്‍വ് വനം, വലിയകാവ് റിസര്‍വ് വനം എന്നിവയില്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. നിലവിലെ കേസുകളില്‍ ഹൈക്കോടതി കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാരിനു അനുകൂലമായാണ് വിധിച്ചത്. ഹൈക്കോടതി വിധിച്ചത് ഈ പ്രദേശങ്ങള്‍ വനഭൂമിയാണ് എന്നാണ്. ഇതോടെയാണ് വനം കൈവശം വെച്ചിരുന്നവര്‍ സുപ്രീം കോടതിയില്‍ അഭയം തേടിയത്.

സുപ്രീം കോടതി ഈ കേസ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്‌ തന്നെ മാറ്റി. പൊ​ന്ത​ന്‍പു​ഴ സം​ര​ക്ഷി​ത​ വ​ന​മാ​ണെ​ന്ന് വ​നം വ​കു​പ്പ് മു​മ്പ് പ​ല കേ​സു​ക​ളി​ലും വ്യ​ക്ത​മാ​ക്കിയതാണ്. പക്ഷെ ഇത് സര്‍ക്കാര്‍ വനമാണെന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് പൊ​ന്ത​ന്‍പു​ഴ സം​ര​ക്ഷി​ത​വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യാ​ന്‍ യോ​ഗ്യ​മ​ല്ലെ​ന്ന്​ ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്. ഇതിനെത്തുടര്‍ന്നാണ്‌ പൊന്തന്‍പുഴ പ്രശ്നത്തില്‍ യുഡിഎഫ് സഭയില്‍ ബഹളമുണ്ടാക്കുകയും ഇറങ്ങിപ്പോക്ക്‌ നടത്തുകയും ചെയ്തത്.

സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ കോടതിയില്‍ ഹാജരാക്കാതെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി കേ​സ് അ​ട്ടി​മ​റിച്ചെന്നാണ് പ്രതിപക്ഷം സഭയില്‍ ആരോപിച്ചത്. പക്ഷെ സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. ഈ കേസില്‍ സര്‍ക്കാരിനു ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നു വനംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ 24 കേരളയോട് വ്യക്തമാക്കി.

ഇപ്പോള്‍ കോടതിയില്‍ സ്വകാര്യ വ്യക്തികള്‍ ഹാജരാക്കിയത് ഈ ഭൂമിയുടെ ഒറിജിനല്‍ രേഖകള്‍ അല്ല എന്ന നിലപാടിലാണ് വനം വകുപ്പ് ഉള്ളത്. അവരുടെ കയ്യില്‍ പഴയ നീട്ടുകളാണുള്ളത്. അത് ഒറിജിനല്‍ ആണെന്ന രീതിയിലാണ് ഹൈക്കോടതി വിധി വന്നത്. ഈ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു കൊടുക്കാന്‍ ഹൈക്കോടതി വിധിച്ചിട്ടില്ല. പക്ഷെ ടൈറ്റില്‍ അവര്‍ക്ക് ലഭിച്ചു എന്നതാണ് ഹൈക്കോടതി വിധിയിലെ പ്രശ്നം.

ഈ വനം സര്‍ക്കാര്‍ വനമായി തന്നെ തുടരും എന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നുമുണ്ട്. ഹൈക്കോടതിയില്‍ പോയ ഈ വ്യക്തികളുടെ മുന്‍ഗാമികള്‍ക്ക് തിരുവിതാംകൂര്‍ രാജാവ് നല്‍കിയതാണ് എന്ന് പറഞ്ഞാണ് നീട്ടുകള്‍ ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഇഎഫ്എല്‍ നിയമമുണ്ട്. ഇത് കൂടാതെ വനഭൂമിയായതിനാല്‍ അസൈന്‍മെന്റ് ആക്റ്റ് ഉണ്ട്. ഹൈക്കോടതി വിധി കാരണം സര്‍ക്കാരിനു വനഭൂമി നഷ്ടം ഒന്നും വരുന്നില്ല. സ്വകാര്യ വ്യക്തികള്‍ക്ക് ഈ ഭൂമി ലഭിക്കുകയുമില്ല.

ഈ ഭൂമിയുടെ ടൈറ്റില്‍ അവര്‍ക്ക് വന്നതിനാല്‍ ഈ ഭൂമിയുടെ അവകാശരേഖ അവരുടെ പേരില്‍ വരും. വിധി കാരണം സര്‍ക്കാരിനും ഗുണമില്ല, ഹര്‍ജിക്കാര്‍ക്കും ഗുണമില്ല. ഇതാണ് ഹൈക്കൊടതി വിധിയിലെ പ്രശ്നം – ഉന്നത ഭരണവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഈ വിധിക്കെതിരെ സര്‍ക്കാര്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്.

ഈ വിധി കുടിയേറ്റക്കാര്‍ക്ക് പ്രശ്നമാണ്. 414 കുടിയേറ്റക്കാര്‍ ഈ ഭൂമിയില്‍ താമസമുണ്ട്. ഹൈക്കോടതി വിധി ഇവരെ ദോഷകരമായി ബാധിക്കും. 250 ഓളം ഏക്കര്‍ ഭൂമി ഇവരുടെ കയ്യിലുണ്ട്. ഇവര്‍ക്ക് ഹൈക്കോടതി വിധി കാരണം ഭൂമി നഷ്ടമാകുന്ന അവസ്ഥയുണ്ട്. വിധി കാരണം ഇവര്‍ക്ക് ഇനി പട്ടയം നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. എന്നാല്‍ കുടിയേറി താമസിക്കുന്ന ഇവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു താത്പര്യവുമില്ല. കാരണം കോടതിയില്‍ പോയവര്‍ ഈ ഭൂമിക്ക് കൂടി അവകാശം ഉന്നയിക്കും. പൊന്തന്‍പുഴ അവകാശം തേടി കോടതിയില്‍ പോയവര്‍ ഹാജരാക്കിയ നീട്ട് ഹൈക്കോടതി പരിശോധിച്ചപ്പോള്‍ അത് ഒറിജിനല്‍ എന്ന് പറഞ്ഞാണ് ഹൈക്കോടതി വിധി വന്നത്. ഈ നീട്ട് ഒറിജിനല്‍ അല്ല എന്നാണ് സര്‍ക്കാര്‍ ഇനി ഹൈക്കോടതിയില്‍ വാദിക്കുക. അതുകൊണ്ടാണ് റിവിഷന്‍ പെറ്റീഷന്‍ സര്‍ക്കാര്‍ നല്‍കിയത്. ഈ 414 കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണം എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ വിധി ആ നീക്കത്തിന് തടസമാകും.

സര്‍ക്കാര്‍ പ്ലീഡറായി ഹാജരായ അഭിഭാഷകന്‍ കേസ് തോറ്റുകൊടുക്കുന്ന ആളല്ലെന്നും ഭരണവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍ എന്‍.വി.പ്രകാശ് ആണ് കോടതിയില്‍ ഹാജരായത്.