പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.പി യ്ക്ക് നിവേദനം സമര്‍പ്പിച്ചു

0
71

മസ്‌കറ്റ്: പി.കെ കുഞ്ഞാലിക്കുട്ടി എംപി യ്ക്ക് മസ്‌കത്ത് കെഎംസിസി നേതാക്കളായ എ.കെ.കെ. തങ്ങള്‍, കെ.കെ. റഫീഖ്, മുജീബ് കടലുണ്ടി, ഹമീദ് ബര്‍ക എന്നിവര്‍ നിവേദനം സമര്‍പ്പിച്ചു. പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാറിനുള്ള നിവേദനം കുഞ്ഞാലിക്കുട്ടിയ്ക്ക് സമര്‍പ്പിച്ചത്. മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് നിര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കുക, അവധിക്കാലത്തെ വിമാന യാത്രാ നിരക്ക് കൊള്ള അവസാനിപ്പിക്കുക, പ്രവാസികളായ ഹജ്ജ് തീര്‍ഥാടകരും നാല് മാസം മുമ്പ് പാസ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന വ്യവസ്ത എടുത്തു കളയുക, കേന്ദ്ര സര്‍ക്കാര്‍ പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലും കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റയീസ് അഹ്മദ് നിവേദനം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ദപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.