ബഹുമാനത്തോടെയല്ലാതെ പ്രധാനമന്ത്രിയുടെ പേര് ഉച്ചരിച്ചു; സൈനികന് ശമ്പളം നഷ്ടമായി

0
44

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പേര് ബഹുമാനത്തോടെയല്ലാതെ ഉച്ചരിച്ചതിന് ബിഎസ്എഫ് സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു. ബിഎസ്എഫ് സൈനികന്‍ സഞ്ജീവ് കുമാറിനാണ് ഒരാഴ്ചത്തെ ശമ്പളം നഷ്ടമായത്. കഴിഞ്ഞ മാസം ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ ‘മോദി പ്രോഗ്രാം’ എന്ന് ഉപയോഗിച്ചതാണ് സഞ്ജീവ് കുമാറിന് വിനയായത്.

ശ്രീ എന്നോ ബഹുമാനപ്പെട്ട എന്നോ ചേര്‍ക്കാതെ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തി ബറ്റാലിയന്‍ കമാന്‍ഡ് ഓഫീസര്‍ അനുപ് ലാല്‍ ഭഗത് ബിഎസ്എഫ് ആക്ട് സെക്ഷന്‍ 40 പ്രകാരം സഞ്ജയ്ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.