മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി; ഭരണം വീഡിയോ കോണ്‍ഫറന്‍സ് വഴി

0
68

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ചൊവ്വാഴ്ച രാത്രിയോടെയാണ് മുംബൈയില്‍ നിന്ന് അമേരിക്കയിലേക്ക് പരീക്കര്‍ യാത്ര തിരിച്ചത്. ഡോക്ടര്‍മാരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ചികിത്സയ്ക്കായി പരീക്കറെ വിദേശത്തേക്ക് കൊണ്ടുപോയത്.

അതേസമയം, പരീക്കറുടെ അഭാവത്തില്‍ മൂന്നു മന്ത്രിമാരുടെ സംഘമായിരിക്കും ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക. സുധിന്‍ ധാവലിക്കര്‍, വിജയ് സര്‍ദേശായി, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ക്കാണ് ചുമതല. പരീക്കര്‍ വിദേശത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.

മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയ കാര്യവും നിര്‍ദേശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നല്‍കുമെന്നും അറിയിച്ചുകൊണ്ട് പരീക്കര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വികസനകാര്യങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും അനുമതിയും നല്‍കിയിട്ടുണ്ട്.