മുരങ്ങയില മുട്ട തോരന്‍ ; സംഗതി പൊളിച്ചു..

0
115

ആവശ്യമായ സാധനങ്ങള്‍

മുരിങ്ങയില -. ഒരു കപ്പ് -ചെറുതായി അരിഞ്ഞത്
മുട്ട – 4 എണ്ണം ബീറ്റ് ചെയ്തത്
സവാള – 2 എണ്ണം കനം കുറച്ച് കൊത്തി അരിഞ്ഞത്
മുളക് – 4 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂണ്‍
കടുക് , വറ്റല്‍മുളക് ,
കറിവേപ്പില – കടുക് വറുക്കാന്‍

തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ചു എണ്ണ ചൂടാവുമ്‌ബോള്‍ ഒന്‍പതാമത്തെ ചേരുവ ചേര്‍ക്കുക.
അത് കഴിഞ്ഞു മൂന്നും നാലും ചേരുവ ചേര്‍ത്തു ഒരുമിനിറ്റ് കഴിഞ്ഞു ഒന്നാമത്തെ ചേരുവ ചേര്‍ക്കുക. സവാള ബ്രൗണ്‍ നിറം ആകുമ്പോള്‍ അഞ്ചും ആറും ഏഴും ചേരുവകള്‍ ചേര്‍ത്തിളക്കുക. ഒരുമിനിട്ടു കഴിഞ്ഞു നന്നായി ഉടച്ച മുട്ട ചേര്‍ത്ത് ഇളക്കി തോരന്‍ പോലെ ഉടച്ചു എടുക്കുക. സ്വാദിഷ്ടവും ആരോഗ്യപ്രദവും ആയ മുരിങ്ങയില മുട്ടത്തോരന്‍ റെഡി.