മെഴ്‌സിഡസ്-ബെൻസിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത്

0
85

തിരുവനന്തപുരം: മെഴ്‌സിഡസ്-ബെൻസിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. മെഴ്‌സിഡസ്-ബെൻസിന്റെ കേരളത്തിലെ എട്ടാമത്തെ ഷോറൂമാണിത്. കോവളം ബൈപാസില്‍ മുട്ടത്തറയില്‍ മൂന്ന് കോടി രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച ഡീലര്‍ഷിപ്പിന് ഒമ്പതിനായിരം ചതുരശ്ര അടി വിസ്താരമുണ്ട്. ആറ് കാറുകള്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കാം. വിദഗ്ധ പരിശീലനം ലഭിച്ച 15 ജീവനക്കാരാണ് വില്‍പ്പന വിഭാഗത്തിലുള്ളത്.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയുമായ റോളണ്ട് ഫോൾജറും രാജശ്രീ മോട്ടോഴ്‌സ് എം.‌ഡി എസ്. ശിവകുമാറും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മെഴ്‌സിഡസ്-ബെൻസിന്റെ കേരളത്തിലെ വിപുലീകരണ ദൗത്യത്തിൽ ഭാഗമാകുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും ബ്രാൻഡുമായുള്ള ദീർഘവും വിജയകരവുമായ സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും രാജശ്രീ മോട്ടോഴ്‌സ് എം.‌ഡി എസ്. ശിവകുമാർ പറഞ്ഞു. നഗരത്തിൽ മാത്രമല്ല, സമീപ നഗരങ്ങളിലും തിരുവനന്തപുരത്തെ രാജശ്രീമോട്ടോഴ്‌സിന്റെ സേവനം ലഭ്യമാകും.

2022ല്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ എല്ലാ കാര്‍ മോഡലുകളുടെയും ഇലക്ട്രിക് പതിപ്പുകള്‍ പുറത്തിറക്കുമെന്ന് റോളണ്ട് ഫോള്‍ഗര്‍ അറിയിച്ചു. 45 നഗരങ്ങളിൽ 93 ഔട്ട്‌ലെ​റ്റുകളുമായി ആഢംബര കാർ ബ്രാൻഡുകൾക്കിടയിൽ ഇന്ത്യയിലുടനീളം ഏ​റ്റവുമധികം പ്രചാരമാണ് മെഴ്‌സിഡസ്-ബെൻസിനുള്ളത്.

കസ്റ്രമർ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വാസ്തുവിദ്യാ ആശയങ്ങളോടെയാണ് ഷോറൂം രൂപകല്പന ചെയ്തിട്ടുള്ളത്. മെഴ്‌സിഡസ്-ബെൻസിന്റെ ഊർജസ്വലമായ ഡിസൈൻ ഭാഷയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആംഗുലാർ ഡിസൈൻ കൺസെപ്​റ്റ് ഉപയോഗിച്ചാണിത് തയാറാക്കിയത്.