ലേസര്‍ ട്രീറ്റ്‌മെന്റ് ചെയ്യാതെ മുഖത്തെ ബ്ലാക്‌ഹെഡ്‌സ് മാറ്റാം..

0
179

മുഖത്തെ ബ്ലാക് ഹെഡ്‌സ് നമ്മളില്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്.ബ്ലാക് ഹെഡ്‌സിനുള്ള പ്രധാനകാരണം മെലാനിനാണ്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുപ്പ് നിറമാകും.
ലേസര്‍ ട്രീറ്റ്‌മെന്റുകളും മറ്റും ഉണ്ടെങ്കിലും അത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല.
ഈ സാഹചര്യത്തിലാണ് നാം വീട്ടു വൈദ്യം പരീക്ഷിച്ച് നോക്കുന്നത്.

ബ്രൗണ്‍ ഷുഗര്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവയും മുഖത്തെ ബ്ലാക്ഹെഡ്സ് നീ്ക്കാന്‍ ഏറെ നല്ലതാണ്. ബ്രൗണ്‍ ഷുഗര്‍ മുഖത്തെ മൃതകോശങ്ങള്‍ നീക്കാന്‍ നല്ലതാണ്. കൂടുതലുള്ള എണ്ണമയവും നീക്കും. തേന്‍ ചര്‍മകോശങ്ങളിലെ അഴുക്കു നീക്കും. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ്. ഇവയെല്ലാം കലര്‍ത്തി തേയ്ക്കുന്നത് മുഖത്തെ ബ്ലാക് ഹെഡ്സിനുള്ള നല്ലൊരു പ്രതിവിധിയാണ്.
മുട്ടവെള്ളയും തേനുമാണ് മറ്റൊരു മിശ്രിതം. മുട്ടയില്‍ ലൈസോസൈം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മസുഷിരങ്ങള്‍ ചുരുക്കും. ഇതുവഴി അഴുക്കടിഞ്ഞുകൂടി ബ്ലാക്ഹെഡ്സ് രൂപപ്പെടുന്നതു തടയും. ഇതുരണ്ടും കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
മുട്ടവെള്ളയും പഞ്ചസാരയുമാണ് മറ്റൊരു വഴി. ഇവ രണ്ടും കലര്‍ത്തി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
ഉപ്പും ചെറുനാരങ്ങാനീരും അടങ്ങിയ മിശ്രിതവും മുഖത്തെ ബ്ലാക്ഹെഡ്സ് അകറ്റാന്‍ ഏറെ നല്ലതാണ്. ഇതുരണ്ടും കലര്‍ത്തി മുഖത്തുപുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ മുഖം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യുക.

കറുവാപ്പട്ട പൊടിച്ചത്, നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തെ ബ്ലാക്ഹെഡ്സ് അകറ്റാന്‍ ഏറെ നല്ലതാണ്. ഇവ കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് ബ്ലാക്ഹെഡ്സ് അകറ്റാന്‍ നല്ലതാണ്.
ഓട്സ് പൊടിച്ചത്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇതും സഹായകമാകും.
ഗ്രീന്‍ ടീ മുഖത്തെ ബ്ലാക്ഹെഡ്സ് അകറ്റാനുള്ള നല്ലൊരു വഴിയാണ്. ഗ്രീന്‍ ടീ തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ കോട്ടന്‍ ബോള്‍ ഇതില്‍ മുക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.