വനിതാ ദിനത്തില്‍ പിങ്ക് ഇനിഷ്യേറ്റീവുമായി പെണ്‍കുട്ടികള്‍

0
143


കോഴിക്കോട്: കേരളത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘പിങ്ക് ആര്‍മി’ എന്ന വിദ്യാര്‍ഥികളുടെ സംഘടന രൂപീകരിച്ചു. പിങ്ക് ഇനിഷ്യേറ്റീവ് എന്ന നാമധേയത്തിലാണ് കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ യൂണിറ്റ്-203ന്റെ കീഴില്‍ സംഘം രൂപീകരിച്ചിരിക്കുന്നത്. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഓങ്കോളജി വിദഗ്ദ്ധന്‍ ഡോ. നാരായണന്‍ കുട്ടി വാര്യരുടെ നേതൃത്വത്തില്‍ പിങ്ക് ആര്‍മിക്ക് പരിശീലനം നല്‍കി. തുടര്‍ന്നു പിങ്ക് ആര്‍മിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന് കീഴിലുള്ള ജില്ലയിലെ കോളേജുകളിലും ‘പിങ്ക് ഇനിഷ്യേറ്റീവ്’ പരിപാടികള്‍ സംഘടിപ്പിച്ചു. പങ്കെടുത്ത ഒരാള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു.

ലോക വനിതാ ദിനമായ മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് 203 ന്റെ നേതൃത്വത്തില്‍ കോളേജ് വിമന്‍ ഡെവലപ്‌മെന്റ് സെല്‍ ദ്യുതിയുടെയും, എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെയും, കോഴിക്കോട് ലിങ്ക് റോഡ് കാഡ് സെന്ററിന്റെയും സഹകരണത്തോടെ കോഴിക്കോട് ബീച്ചില്‍ തത്സമയ ബോധവത്കരണ പരിപാടി, തെരുവ് നാടകം, പിങ്ക് റാലി, എന്നിവ സംഘടിപ്പിക്കും.