ഷുഹൈബ് വധം: മുഖ്യമന്ത്രി രാജി വയ്ക്കണം, വിധിയെ സ്വാഗതം ചെയ്യുന്നു: കോണ്‍ഗ്രസ്‌

0
51

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. നീ​തി നി​ർ​വ​ഹ​ണ​ത്തെ പ​രി​പൂ​ർ​ണ​മാ​യി രാ​ഷ്ട്രീ​യ​വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ ആവശ്യപ്പെട്ടു. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ പരിഭ്രാന്തി ഉന്നത സിപിഎം നേതൃത്വത്തിന്റെ പങ്കിന് തെളിവാണെന്ന്‌ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. അധികാരം കൊണ്ട് ഏത് അന്വേഷണത്തെയും അട്ടിമറിക്കാമെന്ന വ്യാമോഹമാണ് ഇല്ലാതായത്. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു. വിധി സര്‍ക്കാരിനേറ്റ കനത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കണമെന്നും സംസ്ഥാനം സിബിഐയെ സഹായിക്കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.